മേലധികാരിക്കെതിരെ പരാതി നൽകി സ്ഥാപനത്തോട്
അന്വേഷണം ആവശ്യപ്പെട്ടാൽ
എന്തു സംഭവിക്കും……?
ഒന്നും സംഭവിക്കില്ല.
പ്രത്യേകിച്ച് സത്യം, സമത്വം, സ്വാതന്ത്ര്യം എന്നത് ഒരു കാലത്തേക്ക് മാത്രം മുറുകെ പിടിച്ച ഒരു സ്ഥാപനത്തിലാണെങ്കിൽ .
നീതി കിട്ടണമെങ്കിൽ നിങ്ങൾ നിയമപോരാട്ടത്തിനിറങ്ങിയേ മതിയാകൂ….
മാതൃഭൂമി ദിനപത്രത്തിൽ നിന്നും രാജിവച്ചിറങ്ങിയ മുതിർന്ന മാധ്യമ പ്രവർത്തക സനിതയുടെ എഫ് ബി പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്
പോസ്റ്റിൻ്റെ പൂർണ്ണരൂപം
“തിരുവനന്തപുരം ന്യൂസ് എഡിറ്റർ പി. അനിൽകുമാറും എഡിറ്റർ മനോജ് കെ.ദാസും മാനേജ്മെൻ്റിനെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ ചക്രവ്യൂഹത്തിൽ കുരുങ്ങി രാജിവെക്കുന്ന രണ്ടാമത്തെ ആളാണ് ഞാൻ. മാതൃഭൂമിയിൽ നിന്ന് തന്നെ രണ്ടു വർഷത്തിനിടെ ഗത്യന്തരമില്ലാതെ രാജി വെയ്ക്കേണ്ടി വരുന്ന അഞ്ചാമത്തെ ജേണലിസ്റ്റും.
ന്യൂസ് എഡിറ്റർക്കെതിരെ ഞാൻ നൽകിയ പരാതിയിൽ ഇൻ്റേണൽ എൻക്വയറിയായിരുന്നു എൻ്റെ ആവശ്യം. പരാതി പരിഗണിച്ചില്ലെന്ന് മാത്രമല്ല എക്സ്ടെൻഷനിലിരിക്കുന്ന
ന്യൂസ് എഡിറ്ററെ വിശുദ്ധനായി പ്രഖ്യാപിക്കാൻ അപ്പോസ്തലൻമാരെ ചട്ടം കെട്ടുകയും ചെയ്തു.
ഒരു വനിതാ ജീവനക്കാരി നൽകിയ വർക്ക് ഹരാസ്മെൻ്റ് പരാതിയിൽ സ്ഥാപനം പരാതിയില്ലെന്ന് എഴുതി വാങ്ങിക്കാൻ ശ്രമങ്ങൾ നടത്തുകയാണ് ചെയ്തത്. നടക്കില്ലെന്ന് കണ്ടപ്പോൾ നടപടിയെടുക്കുമെന്ന
ഭീഷണി മുഴക്കി. കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിച്ചു.
Kuwj സംസ്ഥാനകമ്മിറ്റി അംഗം എന്ന നിലയിൽ എൻ്റെ പ്രവർത്തനങ്ങൾ തുടരും. ഒപ്പം നീതിക്കായുള്ള പോരാട്ടങ്ങളും .
എന്തായാലും ചരിത്രം ഒരു ദിവസം കൊണ്ട്
അവസാനിക്കില്ല.”

