ചേർത്തല പള്ളിപ്പുറം അമ്പിളി കൊലക്കേസ് വിധി നാളെ

insight kerala

പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റായിരുന്ന അമ്പിളിയെന്ന യുവതിയെ ഭർത്താവും ജലഗതാഗതവകുപ്പിലെ ജീവനക്കാരനുമായ പ്രതി രാജേഷ് കുമാർ 2024 മെയ് മാസത്തിലാണ് പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം വെച്ച് കുത്തി കൊലപ്പെടുത്തുകയും അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കളക്ഷൻ ബാഗ് തട്ടിയെടുക്കുകയും ചെയ്തത്. ചേർത്തല പോലീസ് ഇൻസ്പെക്ടർ പ്രൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്ന് തന്നെ പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിചാരണ കോടതിയിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഫയൽ ചെയ്ത ജാമ്യ ഹർജികൾ കോടതികൾ തള്ളിയിരുന്നു.

പള്ളിച്ചന്തയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി തന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കത്തി കൊണ്ട് അമ്പിളിയെ കുത്തി വീഴുത്തുകയായിരുന്നു. റോഡില്‍ വീണ അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗും, ബാങ്കിന്റ ഇന്റര്‍നെറ്റ് മിഷ്യനും എടുത്തശേഷം രാജേഷ് കടന്നുകളഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ ആളുകള്‍ അമ്പിളിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share This Article