അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

insight kerala

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിൽ രാജ്യസഭാ എം.പിയായ സുനേത്ര രാജിവച്ച് അജിത്തിന്റെ മണ്ഡലമായ ബാരാമതിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും.

മുംബയ് വിധാൻ ഭവനിൽ പാർട്ടി നിയമസഭാ കക്ഷി യോഗം ചേർന്ന് സുനേത്രയെ നേതാവായി തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര പവാർ .

എൻ.സി.പിക്ക് അർഹതപ്പെട്ട ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ സുനേത്രയ്ക്കുമേൽ നേതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു. പദവിക്ക് ഏറ്റവും യോജിച്ച ആൾ സുനേത്രയാണെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബാൽ പറഞ്ഞു. തീരുമാനത്തിൽ പാർട്ടിയിൽ ഒരു എതിർപ്പുമില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article