ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 60,000 പിഴയും.ആലപ്പുഴ ജില്ലാ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയൻ ആണ് ശിക്ഷ വിധിച്ചത്. പ്രതിയായ സൈജു ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജിൻ തോമസ്നേയും സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, മനോജ് എന്നിവരെയും പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീൺ ഹാജരായി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവ്; 60000 പിഴ
