തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജീവനക്കാരെ സന്തോഷിപ്പിച്ച് സർക്കാർ; ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു; ക്ഷാമബത്ത കുടിശ്ശിക നൽകും

insight kerala

നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ സർക്കാർ ജീവനക്കാരെ പരമാവധി തൃപ്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ക്ഷാമബത്ത കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കും . ആദ്യ ഗഡു അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം നൽകും. ബാക്കിയുള്ള കുടിശ്ശിക മാർച്ച് മാസത്തിൽ കൊടുത്തു തീർക്കും . ബിൽഡിംഗ് അഡ്വാൻസ് പുനസ്ഥാപിച്ചു. പങ്കാളിത്ത പെൻഷനിൽ നിന്നും അഷ്വാഡ് പെൻഷനിലേക്ക് മാറി. അഷ്വാർഡ് പെൻഷൻ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാരൻ്റെ അവസാനത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും. അതേസമയം ശമ്പളപരിഷ്കരണ കമ്മീഷൻ മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചു കഴിയുമ്പോൾ നടപ്പാക്കുന്നത് പുതുതായി വരുന്ന സർക്കാർ ആകും.

Share This Article