ശിവൻകുട്ടിയും വിഡി സതീശനും പരസ്യപ്പോര്; സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

insight kerala

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം രൂക്ഷമായ വേളയിൽ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടതാണ് പോരിന് തുടക്കമായത്. സോണിയാ ഗാന്ധിക്കെതിരായ പരാമർശങ്ങൾ രേഖയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പിന്നീട് സെക്രട്ടറിയേറ്റ് നടയിലെ കോൺഗ്രസിന്റെ സമരവേദിയിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ അതിരൂക്ഷ വിമർശനമാണ് വി ഡി സതീശൻ നടത്തിയത്.
അന്നുതന്നെ നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളെ കണ്ട മന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി പറയുകയും ചെയ്തു
എന്നാൽ പ്രതിപക്ഷനേതാവിന്റെ പദപ്രയോഗത്തിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ ഭരണപക്ഷം വിഷയം വീണ്ടും സജീവമാക്കി. വി ജോയി ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ സഭയിൽ മറുപടി പറഞ്ഞ പ്രതിപക്ഷനേതാവ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾ മന്ത്രി പിൻവലിക്കുകയാണെങ്കിൽ തൻ്റെ പ്രസ്താവനയും പിൻവലിക്കാമെന്ന് ഉറപ്പു നൽകി
അതേസമയം, ശബരിമല വിഷയത്തിൽ സോണിയാഗാന്ധിയുടെ പേര് സിപിഎം വലിച്ചിഴച്ചപ്പോൾ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്ന വിമർശനം ഹൈക്കമാൻ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article