രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

insight kerala

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം തേടി പാലക്കാട് എംഎൽഎ പത്തനംതിട്ട പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടർന്ന് മാങ്കൂട്ടത്തിൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. 18 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം കിട്ടുന്നത്.

Share This Article