മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. ബാരാമതിയിലെ എയർസ്ട്രിപ്പില്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. 66 കാരനായ അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത് പവാറും ഉൾപ്പെടെ ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാപേരും മരണപ്പെട്ടു. വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. അജിത് പവാറിന്‍റെ ജന്മനാട്ടിലാണ് അപകടം ഉണ്ടായത്.
