ബാരാമതിയിൽ ഉണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടയാണ് അപകടമുണ്ടായത്. അജിത് പവാർ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അദ്ദേഹം മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ടത്. വിമാനം പൂർണമായും കത്തിയമർന്നു. സ്വകാര്യ ബിസിനസ് ക്ലാസ് ജെറ്റ് വിമാനത്തിലാണ് അദ്ദേഹം യാത്ര ചെയ്തത്.
അതേസമയം അപകടത്തെ ചുറ്റിപ്പറ്റി ദുരൂഹതകളും അഭ്യൂഹങ്ങളും പടരുകയാണ്. അന്വേഷണം വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.
അപകടത്തിന് 21 മണിക്കൂർ മുമ്പ് വിക്കിപീഡിയ അപ്ഡേറ്റ് ചെയ്തതായി ആരോപണം ഉയരുന്നു. ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

