സാബു എം ജേക്കബ് എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ട്വൻ്റി – 20യിൽ കൂട്ടരാജി . കിഴക്കമ്പലത്ത് ട്വൻ്റി 20യിൽ രാജിവച്ച പന്ത്രണ്ട് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. രാജി വച്ചെത്തിയ പ്രവർത്തകർക്ക് സിപിഎം പ്രാദേശിക നേതാവ് എ.കെ. നിസാറിൻ്റെ അദ്ധ്യക്ഷതയിൽ പള്ളിക്കുറ്റി ജംഗ്ഷനിൽ വച്ച് സ്വീകരണം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ട്വൻ്റി 20 യിൽ നിന്നും രാജിവച്ച് രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി മാറുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അതേസമയം വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു വിഭാഗം പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയായിരുന്നു റസീന പരീത് ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. ഏകപക്ഷീയമായ തീരുമാനമാണ് സാബു എം ജേക്കബ് കൈക്കൊണ്ടതെന്നും, പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മാനിച്ചില്ലെന്നും റസീന പറഞ്ഞു. കുന്നത്ത്നാട് മുൻ എംഎൽഎ വിപി സജീന്ദ്രനോടൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്.
ഹ

