കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഇന്ന് രണ്ട് തവണ ഉയർന്ന് പവന് 5480 രൂപ ഒറ്റയടിക്ക് വർധിച്ചു

insight kerala

ഭയപ്പെടുത്തുന്ന നിലയിലേക്കാണ് സ്വർണ്ണവില കുതിക്കുന്നത്. ഇന്ന് വീണ്ടും സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ് നിലയിൽ. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 5480 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,320 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണിയിൽ സ്വർണവിലയിൽ വലിയ വർദ്ധനവുണ്ടാകുന്നത്

രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,800 ഡോളറിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനുപുറമെ, ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകുന്നതും സ്വർണവില വർദ്ധിക്കാൻ ഒരു കാരണമാണ്.

ഈ വർഷം ആരംഭിച്ച് വെറും 22 ദിവസത്തിനുള്ളിൽ സ്വർണവിലയിൽ ഏകദേശം 10 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രവണതകൾ അനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article