ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിർത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രതികാര നടപടിയുമായി പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. 8 യൂറോപ്യൻ രാജ്യങ്ങൾക്കു മേല് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപി ട്രംപ് . ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഈ തീരുവ നിലനിൽക്കുമെന്നാണ് പ്രഖ്യാപനം. ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തോട് യൂറോപ്പ് പുറംതിരിഞ്ഞു നിൽക്കുന്നതാണ് തീരുവയ്ക്കു പിന്നിലെ കാരണം. ഡെന്മാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്സ് , ഫിൻലാൻഡ് എന്നീ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

