ട്രംപിൻ്റെ പ്രതികാരം; ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ എതിർത്ത 8 യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ

insight kerala

ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിർത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രതികാര നടപടിയുമായി പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. 8 യൂറോപ്യൻ രാജ്യങ്ങൾക്കു മേല്‍ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപി ട്രംപ് . ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഈ തീരുവ നിലനിൽക്കുമെന്നാണ് പ്രഖ്യാപനം. ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തോട് യൂറോപ്പ് പുറംതിരിഞ്ഞു നിൽക്കുന്നതാണ് തീരുവയ്ക്കു പിന്നിലെ കാരണം. ഡെന്മാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് എന്നീ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article