തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജു അപ്പീൽ നൽകി; നാളെ പരിഗണിക്കും

insight kerala

തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജു അപ്പീൽ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് അപ്പീൽ നൽകിയത്. തടവ് ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി നാളെ പരിഗണിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആൻറണി രാജുവിനെ മൂന്നുവർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് ആൻ്റണി രാജുവിനെ നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 19 വർഷങ്ങൾക്ക് ശേഷമായിരുന്നു ശിക്ഷാവിധി. തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് എം എൽ എ പദവി ആൻ്റണി രാജുവിന് നഷ്ടമായി. ആറു വർഷത്തേക്ക് അയോഗ്യതയും വന്നു.

Share This Article