ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് പകരം അഷ്വാഡ് പെൻഷൻ: ധനമന്ത്രി

insight kerala
ധനമന്ത്രി കെ.എൻ. ബാലഗോപാല്‍

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുകൂലമായ നിലപാടുമായി സർക്കാർ . ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനു പകരം അഷ്വാഡ് പെൻഷൻ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജീവനക്കാർ ശമ്പളത്തിൽ നിന്ന് വിഹിതം അടക്കാതെ അഷ്വാഡ് പെൻഷൻ നടപ്പാക്കും. പുതുതായി നടപ്പാക്കുന്ന പെൻഷൻ സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

ഡി എ കുടിശ്ശിക അടക്കം ജീവനക്കാരുടെ യാതൊരു ആനുകൂല്യങ്ങളും സർക്കാർ പിടിച്ചുവയ്ക്കുകയില്ല. ശമ്പള പരിഷ്കരണ ചർച്ചകൾ തുടരുകയാണെന്ന് ധനമന്ത്രി അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article