ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ദൗത്യം വെട്ടിച്ചുരുക്കുകയാണ് പേടകം തിരിച്ചെത്തിയത്. ചികിത്സ ആവശ്യമുള്ള യാത്രികനും മറ്റ് മൂന്ന് അംഗങ്ങളുമാണ് മടങ്ങിയെത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:15 ഓടെയാണ് കാലിഫോർണിയിൽ പേടകം സ്പ്ളാഷ് ഡൗൺ ചെയ്തത്. യുഎസ്, റഷ്യ , ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികരാണ് പേടകത്തിൽ ഉണ്ടായിരുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് മടക്കയാത്ര. ബഹിരാകാശ നിലയത്തിൽ നിന്ന് പത്തര മണിക്കൂർ സമയമെടുത്താണ് യാത്രികർ ഭൂമിയിൽ എത്തിയത്. 2025 ഓഗസ്റ്റിലാണ് ക്രൂ 11 പേടകം ബഹിരാകാശ നിലയത്തിൽ എത്തിയത്.
