രാഹുലിൻ്റെ എംഎൽഎ പദവി തുലാസിൽ

insight kerala

രാഹുൽ മൂന്നാം തവണത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായതോടെ എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യ രണ്ടു തവണയും സമാന കേസ് ഉണ്ടായപ്പോൾ സ്വയം തീരുമാനിക്കേണ്ടതാണ് എന്ന വാദമാണ് കോൺഗ്രസ് നിരത്തിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയുടെ കാര്യത്തിൽ നിയമനടപടികൾ സർക്കാർ തീരുമാനിക്കട്ടെ എന്ന വിശദീകരണമാണ് കോൺഗ്രസ് ആവർത്തിച്ചത്. എന്നാൽ മൂന്നാം തവണ കേസ് വരികയും അറസ്റ്റിൽ ആകുകയും ചെയ്തതോടെ തുടർച്ചയായി പീഡനക്കേസിൽ പ്രതിയാകുന്ന കേരളത്തിലെ ആദ്യത്തെ എംഎൽഎ ആയി രാഹുൽ മാറി. ഇതോടെ എംഎൽഎ പദവിയിൽ തുടരണമോ എന്ന ധാർമികമായ ചോദ്യം ഉയരുകയാണ്. അയോഗ്യനാക്കാനുള്ള നിയമപദേശം തേടുകയാണ് സ്പീക്കർ . നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നു. നിയമപദേശം ലഭിച്ചാൽ ഉടൻ എത്തിക്സ് കമ്മിറ്റിക്ക് വിടും. അയോഗ്യനാക്കണമെന്ന ശുപാർശയാണ് എത്തിക്സ് കമ്മിറ്റി നൽകുന്നതെങ്കിൽ സ്പീക്കർക്ക് നടപടി സ്വീകരിക്കാവുന്നതാണ്. അതേസമയം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അയോഗ്യനാക്കാൻ നിയമസഭയ്ക്ക് എത്രത്തോളം അധികാരം ഉണ്ട് എന്ന ചോദ്യവും ഉയരുന്നു. ജനുവരി 20ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Share This Article