ബദിയടുക്കയിൽ കള്ളത്തോക്കുമായി ഒരാൾ അറസ്റ്റിൽ; പിടികൂടിയത് നാടൻ തോക്കും 42 തിരകളുടെ പെട്ടിയും

insight kerala
Kasargod Illegal Gun Arrest

കാസർകോട് ബദിയടുക്കയിൽ പോലീസ് നടത്തിയ പരിശോധനയിൽ കള്ളത്തോക്ക് പിടികൂടി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയുധ ലൈസൻസ് ഉള്ളവർ അതത് സ്റ്റേഷനുകളിൽ ആയുധങ്ങൾ സമർപ്പിച്ച് നോട്ടീസ് വാങ്ങണമെന്ന് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 42 ആയുധ ലൈസൻസാണ് ബദിയടുക്കയിൽ ഉള്ളത്. പേർള കുരിയടുക്കയിൽ കൃഷ്ണപ്പ നായിക്കിനെയാണ് ബദിയടുക്ക ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്.

വെടിയുണ്ട നിറയ്ക്കുന്ന 42 കെയ്‌സുകൾ, നാടൻ തോക്ക്, ഒരു ചുറ്റ് ബെൽറ്റ് ഇത്രയും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക സംഘം അന്വേഷണം തുടങ്ങി. രണ്ടാഴ്ച്ച മുമ്പ് ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കല്യോട്ട് നടത്തിയ പരിശോധനയിലും കള്ളത്തോക്ക് കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് നായാട്ടിന് പോയ സംഘാംഗം നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണ നായിക്കിന്റെ പക്കൽനിന്നും കള്ളത്തോക്ക് പിടികൂടിയത്.

Share This Article