മരണപ്പെട്ട പെൺകുട്ടിയെ സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

indiavision.in@gmail.com

മലപ്പുറം: മരണപ്പെട്ട പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടിൽ അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴിയാണ് പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് മോശം കമൻ്റ് ഇട്ടത്. ഇൻസ്റ്റഗ്രാമിൽ ജുവി 124 എന്ന വ്യാജ ഐഡി ഉപയോഗിച്ചായിരുന്നു അപകീർത്തിപ്പെടുത്തുന്ന കമന്റ് ഇട്ടത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഐഡിയുടെ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞത്.

Share This Article