കാസർകോടിന് എയിംസ് വേണം: ജനകീയ പ്രക്ഷോഭത്തിന് തുടക്കം; സമരസമിതി രൂപീകരിച്ചു

insight kerala

കാസർകോട്: ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി എയിംസ് (AIIMS) കാസർകോടിന് അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ജനകീയ കൺവെൻഷൻ ചേർന്നു. പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ ജനകീയ സമരസമിതിക്ക് രൂപം നൽകി.

ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിക്കാൻ കേന്ദ്രം ഒരു ഉന്നത തല സംഘത്തെ അയക്കണമെന്നും, ജില്ലയ്ക്ക് എയിംസ് അനുവദിക്കേണ്ടതിന്റെ ആവശ്യകത ആ സംഘത്തിന് ബോധ്യം വരുമെന്നും ‘എയിംസ് കാസറഗോഡ് ജനകീയ കൺവെൻഷൻ’ ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. അഭിപ്രായപ്പെട്ടു.

ജില്ലയുടെ ആരോഗ്യത്തിന് വേണ്ടി ഒരു ‘എമർജൻസി പ്രക്ഷോഭം’ വേണ്ടി വന്നാൽ അതിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് ബി.ജെ.പി. കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സമരസമിതി രൂപീകരണം

‘എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ’ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച കൺവെൻഷനിൽ, കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടികൾക്കായി ജനകീയ സമരസമിതി രൂപീകരിച്ചു.

  • ചെയർമാൻ: ഡോ. ഖാദർ മാങ്ങാട്
  • കൺവീനർ: ശ്രീനാഥ് ശശി
  • ട്രഷറർ: എ. ഹമീദ് ഹാജി

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, കാഞ്ഞങ്ങാട് മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് എസ്.പി. ഷാജി, എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ, സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. കമ്മാരൻ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് അസൈനാർ ഹാജി, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീർ ബെള്ളിക്കോത്ത്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ഇന്ദുലേഖ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും കോഓർഡിനേറ്റർ ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു.

Share This Article