കാട്ടുപന്നിക്ക് വെച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

insight kerala

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിക്കായി വെച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് 35 വയസ്സുള്ള യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്ന അരുൺ ആണ് മരിച്ചത്.

ഞായാറാഴ്ച വെളുപ്പിനായിരുന്നു അപകടം. സുഹൃത്തുക്കളായ റെജി, അജിത്ത് എന്നിവരോടൊത്ത് മീൻ പിടിക്കാൻ പോയ ശേഷം ബൈക്കിൽ വരുന്ന വഴി ചക്കക്കാട് സമീപം വെച്ചാണ് യുവാവിന് ഷോക്കേറ്റത്.

ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ രണ്ട് മണിക്കൂർ കഴിഞ്ഞാണ് സുഹൃത്തുകൾ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം പറയാൻ കഴിയൂവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article