പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത് 65,052 രൂപ വരെ; 39 മാസത്തെ ഡി.ആർ കുടിശിക നിഷേധിച്ചതില്‍ ആശങ്കയോടെ ഏഴുലക്ഷം പെൻഷൻകാർ.. ഓരോത്തർക്കും നഷ്ടപ്പെട്ട തുക ഇങ്ങനെ

insight kerala

തിരുവനന്തപുരം: കേരളത്തിലെ ഏഴുലക്ഷം പെൻഷൻകാർ ആശങ്കയില്‍. 39 മാസത്തെ ക്ഷാമ ആശ്വാസ (Dearness relief – DR) കുടിശിക നിഷേധിച്ച ബാലഗോപാലിൻ്റെ നടപടിയിലൂടെ 8,970 രൂപ മുതൽ 65,052 രൂപ വരെയാണ് പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത്

ലക്ഷങ്ങൾ ശമ്പളവും പെൻഷനും വാങ്ങിക്കുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോസ്ഥർക്കും പെൻഷൻകാർക്കും കുടിശിക ഡി.എ/ഡി.ആർ അനുവദിച്ച ബാലഗോപാൽ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

അർഹതപ്പെട്ട 2 ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും, ഡി.ആർ പരിഷ്കരണ കുടിശികയും പെൻഷൻകാർക്ക് ഇതുവരെ നൽകിയില്ല. അതിനിടയിലാണ് പ്രഖ്യാപിച്ച 2 ശതമാനം ഡി.ആറിൻ്റെ കുടിശിക നിഷേധിച്ചതും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2021 ജനുവരി മുതൽ ലഭിക്കേണ്ട 39 മാസത്തെ കുടിശികയാണ് നിഷേധിച്ചത്. 1.25 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ 3 വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്.

മിനിമം പെൻഷൻ 11,500 രൂപയും മാക്സിമം പെൻഷൻ 83,400 രൂപയുമാണ്. അർഹതപ്പെട്ട 2 ശതമാനം ഡി.ആർ കുടിശിക (39 മാസത്തെ) നിഷേധിച്ചതിലൂടെ ഓരോ പെൻഷൻകാരനും നഷ്ടപ്പെട്ട തുക കണ്ട് പിടിക്കുന്നതിങ്ങനെ ( അടിസ്ഥാന പെൻഷൻ x 0.02 x 39) .

അടിസ്ഥാന പെൻഷൻ്റെ തോത് ഉയരുന്നതിനനുസരിച്ച് നഷ്ടത്തിൻ്റെ തോതും വർദ്ധിക്കും. നഷ്ട കണക്കുകൾ ഇങ്ങനെ:

അടിസ്ഥാന പെൻഷൻ, നഷ്ടം എന്നീ ക്രമത്തിൽ:

  • 1. 11500 – 8970
  • 2. 15,000 – 11,700
  • 3. 20,000 – 15,600
  • 4. 25,000 – 19,500
  • 5. 30,000 – 23,400
  • 6. 35,000 – 27,300
  • 7. 40,000 – 31,200
  • 8. 45,000 – 35,100
  • 9. 50,000 – 39,000
  • 10. 55,000 – 42,700
  • 11. 60,000 – 46,800
  • 12. 65,000 – 50,700
  • 13. 70,000 – 54,600
  • 14. 75000 – 58,500
  • 15. 80,000 – 62,400
  • 16. 83,400 – 65,052
Share This Article