തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പ്രധാനമന്ത്രിയെത്തി ; സന്തോഷം പങ്കിട്ട് തുഷാർ വെള്ളാപ്പള്ളി

insight kerala

ഡല്‍ഹി : ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് പ്രധാനമന്ത്രി ദേവികയേയും വരന്‍ ഡോ. അനൂപിനേയും ആശിര്‍വദിക്കാനെത്തിയത്.

ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്‌നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.’-തുഷാര്‍ വെള്ളാപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷം തുഷാര്‍ വെള്ളപ്പാള്ളി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വരനും വധുവും കുടുംബാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article