പിസി ജോർജും മകനും ബിജെപിയിൽ

insight kerala

ഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ അം​ഗത്വം സ്വീകരിച്ചു . ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോ‍ർജും പി സി ജോർജിനൊപ്പം ബിജെപി അം​ഗത്വം സ്വീകരിച്ചു. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, പ്രകാശ് ജാവദേക്കർ, വി മുരളീധരൻ എന്നിവരും അനിൽ ആൻ്റണിയും പി സി ജോർജ്ജിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി എന്‍ഡിഎ അനുകൂല നിലപാടുകളാണ് പി സി ജോർജ് സ്വീകരിച്ചിരുന്നത്.

ഘടക കക്ഷിയാകുന്നതിന് പകരം ബിജെപി അംഗത്വം സ്വീകരിച്ച് പാര്‍ട്ടിയുടെ ഭാഗമാകാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഔദ്യോഗികമായി എടുത്തു കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്. ബിജെപിയില്‍ ചേരുകയെന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ബന്ധപ്പെട്ടത് എന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article