ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
- വട്ടിയൂർക്കാവ് ബി.ജെ.പി കൺവെന്‍ഷനിൽ നാടകീയരംഗങ്ങൾ: കേന്ദ്രമന്ത്രി പേര് പരാമർശിക്കാത്തതിനെ തുടർന്ന് ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപോയി

- എംപി എന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല എന്ന് പ്രിയങ്ക ഗാന്ധി

- “പിണറായി വിജയന് ധാർഷ്ട്യം”; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

- സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

- നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം


