നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തൽ . കുട്ടി നേരിട്ട പീഡനം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേരത്തെ അറിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു . ഫോൺ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തായത്. കുട്ടിയുടെ അമ്മൂമ്മയാണ് പീഡന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിച്ചത്. കുട്ടിയുടെ അമ്മ അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്.
കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞതിന് പിന്നാലെയാണ് ഹെല്പ്ലൈനിലേക്ക് വിളിച്ചത്. നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ്ലൈനിൽ നിന്നുള്ള മറുപടി. ഒരു തുടർനടപടിയും സ്വീകരിക്കാൻ DCPU തയ്യാറായില്ല. മെയ് 3 നാണ് റീന ഹെൽപ്ലൈനിലേക്ക് വിളിച്ചത് . 26 ആം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു.
