‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാല് വെക്കുന്നു, മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി’; കടുത്ത വിമർശനവുമായി പി ജയരാജൻ

insight kerala

വെള്ളാപ്പള്ളിക്കെതിരെ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എസ് എൻ ഡി പിയുടെയും നവോഥാന സമിതിയുടെയും തലപ്പത്തു നിക്കുന്നു. മകൻ ബി ഡി ജെ എസ്, അത് സംഘപരിവാറിനൊപ്പം. ഭാര്യ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു.

ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണം. ശ്രീ നാരായണ ദർശനത്തിന് എതിരായ നിലപാടാണ് അതിന്റെ തലപ്പത്തിരിക്കുന്നവർ സ്വീകരിക്കുന്നത്. KSEA യുടെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തെ പറ്റിയുള്ള പ്രഭാഷണത്തിലാണ് വിമർശനം.

തെര‍ഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായിപ്പോയെന്നും തളിപ്പറമ്പിൽ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജാഗ്രത വേണമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസം​ഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article