ഏറെ കോളിളക്കമുണ്ടാക്കിയ എഡിഎം നവീൻ ബാബുവിൻ്റെ മരണം ഒടുവിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്ക് വിടാൻ ഒരുങ്ങുകയാണ്. നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ വന്ന് കണ്ടിരുന്നു. ഇതേ തുടർന്നാണ് കേസ് പുനരന്വേഷണം സിബിഐയ്ക്ക് വിടാൻ സർക്കാർ ആലോചിക്കുന്നത്. പ്രഖ്യാപനം ഉടൻ ഉണ്ടാകും. സർക്കാർ ഉടൻ തന്നെ വിജ്ഞാപനം പുറത്തിറക്കും. കേസിൽ സിബിഐ അന്വേഷണത്തിനായി കുടുംബം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നിരവധി ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഹൈക്കോടതിയിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഭരണം മാറി യുഡിഎഫ് സർക്കാർ വന്നപ്പോഴാണ് കുടുംബത്തിന് ആശ്വാസകരമായ തീരുമാനം ഉണ്ടാകാൻ പോകുന്നത്.
നിലവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി. ദിവ്യയെ പ്രതിയാക്കിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ തെളിവുകളും മറ്റു വിശദാംശങ്ങളും അന്വേഷിക്കണമെന്നാണ് കുടുംബത്തിൻ്റ ആവശ്യം.
