കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു.
കാർ ഓടിച്ച
നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസ്.
ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്.
കൊല്ലത്തെ
യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാറാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.
ആശ്രാമം ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്.
സമീപത്തുള്ള ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ
പെൺകുട്ടികളാണ് പരിക്കേറ്റത്.
നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി ആയിരുന്നു അപകടം
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികൾ ആശുപത്രിയിലാണ് . വള്ളിക്കഴ് സ്വദേശി ചിന്നുലക്ഷ്മി രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ചിന്നു ലക്ഷ്മി സമീപത്തെ കായലിലേക്ക് തെറിച്ചു വീണിരുന്നു.
ഗുരുതരമായി പരിക്കേറ്റ ചിന്നുലക്ഷ്മിക്ക് ആന്തരിക രക്തസ്രാവവും ഉണ്ടായതിനാൽ വെൻ്റിലേറ്ററിൽ തുടരുകയാണ്
കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു
