കലാശക്കൊട്ടിനിടെ സംഘർഷം പലയിടത്തും

AnilKumar BalaKrishnan

വടകരയിൽ കലാശകൊട്ടിനിടെ യുഡിഎഫ്- പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. കലാശക്കൊട്ട് 5.30 ന് അവസാനിപ്പിക്കാൻ സർവ്വ കക്ഷി തീരുമാനിച്ചിരുന്നു. എന്നാൽ സമയമായിടും എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകർ രണ്ട് ഭാഗങ്ങളിൽ നിന്നും പിരിഞ്ഞ് പോകാൻ തയ്യാറായില്ല. ഇതിനിടെയാണ് യു.ഡി.എഫ് പ്രവർത്തകരും പൊലീസും
ഉന്തും തള്ളുമുണ്ടായത്. നേതാക്കൾ ഇടപെട്ട് ഏറെ നേരത്തെ ശ്രമത്തിനിടയിൽ യു.ഡി എഫ് പ്രവർത്തകരെ സംഭവസ്ഥലത്തുനിന്ന് തിരിച്ചയക്കുകയായിരുന്നു.

Share This Article