ഇന്ത്യയുടെ രണ്ട് വ്യാപാര കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

insight kerala

പെട്രോളിയം ഉൽപ്പന്നങ്ങളുമായി
ഇന്ത്യയുടെ രണ്ട് വ്യാപാര കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കും. കൂടുതൽ കപ്പലുകൾ ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും, നാവികസേന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ അഞ്ചു സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴി ചരക്ക് നീക്കത്തിന് ഇറാൻ അനുമതി നൽകിയിരുന്നു

Share This Article