തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രത്യേക മെഡിക്കൽ സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘമാണ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. അതേസമയം ഗൈനക്കോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരം ശക്തമാക്കുകയാണ്.. ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യം.. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ഒ പി ബഹിഷ്കരണം തുടരുകയാണ്
