കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- അനുനയ നീക്കവുമായി ഷോൺ ജോർജ് ; സിറോ മലബാർ ആസ്ഥാനത്തെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
- തപാൽ വോട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പോളിംഗ് 79.63%; കണക്ക് പുറത്തുവിടുന്നതിൽ കാലതാമസം വന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
- നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മകളെ അപകീർത്തിപ്പെടുത്തിയതിനെതിരെ പരാതി
- നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം
- സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം






