കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ പരാതി; ആര്യാ രാജേന്ദ്രനും സച്ചിൻദേവും ഇന്ന് കോടതിയിൽ ഹാജരാകും

insight kerala

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരാകും. നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇരുവർക്കും നോട്ടീസ് അയച്ചിരുന്നു.
കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയതിനെതിരെ യദു നൽകിയ ഹർജിയിലായിരുന്നു നടപടി.നേരത്തെ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ആര്യയെയും സച്ചിൻ ദേവിനെയും ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ നടപടി തള്ളണമെന്നും ഇവരെ കൂടി കേസിൽ പ്രതി ചേർക്കണമെന്നുമാണ് യദുവിന്റെ ആവശ്യം.

Share This Article