ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി

indiavision.in@gmail.com

ന്യൂഡല്‍ഹി: ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. നിയമസഭയുമായി ആശയ വിനിമയം വേണം. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ്. ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം.

ബില്ലുകൾ ഒപ്പിടുകയോ തിരിച്ചയക്കുകയോ വേണം. ബില്ലുകൾ തിരിച്ചയക്കാൻ ഗവർണർക്ക് ബാധ്യത ഉണ്ട്. ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നതാണ്. കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഫെഡറലിസത്തിന് വിരുദ്ധമാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. വിവേചനാധികാരം എന്തൊക്കെയെന്ന് ഭരണഘടന പറയുന്നുണ്ട്. അനിയന്ത്രിതമായി ബില്ലുകൾ പിടിച്ചു വെച്ചാൽ കോടതിയെ സമീപിക്കാമെന്നും സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Share This Article