മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്; മാർച്ചിൽ സംഘർഷം; ജലപീരങ്കി

AnilKumar BalaKrishnan

2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധവുമായി UDF. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാത്യു കുഴൽനാടൻ MLA യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. തന്റെ ശബ്ദം എഐ വച്ച് ഉണ്ടാക്കിയതാണ് എന്ന വാദം തെളിയിക്കാൻ മന്ത്രിയെ മാത്യു കുഴൽനാടൻ എംഎൽഎ വെല്ലുവിളിച്ചു. മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇനി ഒരു ദിവസം പോലും മന്ത്രികസേരയിൽ തുടരരുത് എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്‌.

Share This Article