നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം.
സർക്കാർ നിതിന്റെ കുടുംബത്തോടൊപ്പം ആണെന്ന് മന്ത്രി വി ശിവൻ കുട്ടി ഞ്ഞു.
കേസിൽ നീതിപൂർവമായ അന്വേഷണം ഉറപ്പാക്കുമെന്ന്
എസ് സി എസ് ടി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോട് കുടുംബത്തിന് ഉറപ്പ് നൽകി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ജെബി മേത്തർ എംപി തുടങ്ങിയ നേതാക്കൾ നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചക്കരചക്കരക്കൽ സി ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ എത്തിയത്. കുടുംബം ഉന്നയിച്ച വിഷയങ്ങളിലും ലോൺ ആപ്പ് പരാമർശങ്ങളിലും സംഘം വ്യക്തത വരുത്തി. സർക്കാർ നിതിന്റെ കുടുംബത്തിന് ഒപ്പമെന്ന് ആവർത്തിച്ച മന്ത്രി വി ശിവൻകുട്ടി, ഇത്തരം ഡിപ്പാർട്ട്മെന്റ് മേധാവികൾ വികൾ നാടിന് ആപത്താണെന്ന് പറഞ്ഞു.
അന്വേഷണത്തിൽ അതീവ ജാഗ്രത പുലർത്തുമെന്ന് എസ് സി എസ് ടി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോട് വ്യക്തമാക്കി.
യഥാർത്ഥ പ്രതികൾ രക്ഷപെടാൻ പാടില്ലെന്നും ലോൺ ആപ്പ് വിഷയം ഉയർത്തിയത് അസംബന്ധമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാ അധ്യക്ഷ ജെബി മേത്തർ എംപി നിതിന്റെ വീട്ടിൽ സന്നർശനം നടത്തി.
നിതിൻ്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണ്. മാനേജ്മെൻ്റിന് എന്തും ആകാം എന്ന ധാർഷ്ട്യത്തിൻ്റെ ഉദാഹരണം ആണ് അഞ്ചരക്കണ്ടി കോളേജ് എന്നും
കോളേജിൻ്റെ അഫിലിയേഷൻ നിർത്തലാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

