ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

AnilKumar BalaKrishnan

കൊല്ലം കണ്ണനല്ലൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി.
കണ്ണനല്ലൂർ കൈരളി ജംഗ്ഷന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയത്.ഏപ്രിൽ 10-ന് രാവിലെ മുതൽ പുരയിടത്തിൽ കാണപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശിയുടെ വാഹനത്തിന്റെ ഉടമയെത്താഞ്ഞതോടെ നാട്ടുകാരിൽ സംശയം ഉയർന്നു.
തുടർന്ന് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.പരിശോധനയ്ക്കിടെ 19 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. എന്നാൽ ഈ വാഹനം മറ്റൊരാൾക്ക് പണയപ്പെടുത്തി എന്ന വിവരമാണ് വാഹന ഉടമയിൽ നിന്നും പോലീസിന് ലഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Share This Article