നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മകളെ അപകീർത്തിപ്പെടുത്തിയതിനെതിരെ പരാതി.
അടൂർ സ്വദേശി ബിനു എസ് നായർക്കെതിരെയാണ് പരാതി. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പരാതി നൽകിയത്. ബിനുവിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീലവും അസഭ്യവുമായ പരാമർശങ്ങളോടെ കുറിപ്പുകൾ പോസ്റ്റ് ചെയ്തു എന്നാണ് പരാതി. പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.
നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മകളെ അപകീർത്തിപ്പെടുത്തിയതിനെതിരെ പരാതി
