കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ കോഴിക്കോട് എത്തിച്ചു. താനെയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയ പ്രതിയെ ഉച്ചയോടെയാണ് കോഴിക്കോട് എത്തിച്ചത്. മൂന്നുമാസത്തിലേറെയായി നടത്തിയ അന്വേഷണത്തിൽ ഒടുവിൽ ഇന്നലെയാണ് താനെ റെയിൽവേ പോലീസിൻറെ സഹായത്തോടെ പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. 2021 ലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെ
രിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ വിനീഷ് വീട്ടിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തിയത്.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ കോഴിക്കോട് എത്തിച്ചു
