“നിധിൻ രാജിൻ്റെ മരണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; നിതിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നു. കോളേജിലെ ടീച്ചറുടെ നമ്പർ ലോണിനായി കൊടുത്തു” കമ്മീഷണർ

AnilKumar BalaKrishnan

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ
7 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. Dr എം കെ റാം, ഡോ സംഗീത എന്നിവർ പ്രതികളാണ്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. നിതിൻ രാജിന്റേത് ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നത്. റാഗിംഗ് പരാതി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകും.
പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിധിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നതായി കമ്മീഷണർ അറിയിച്ചു. കോളേജിലെ ടീച്ചറുടെ നമ്പർ ലോണിനായി കൊടുത്തു .ടീച്ചർക്ക് നിരന്തരം കാൾ വന്നു. ഇതുമൂലം ഉള്ള സമ്മർദ്ദവും ആകാം.അധ്യാപിക പോലീസിൽ പരാതി നൽകി. നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവ്വം നൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കും. സഹപാഠികളുടെ മൊഴിയെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Share This Article