യുഡിഎഫിന്റെ അവകാശവാദത്തിന് പിന്നിൽ ഫണ്ട് പിരിവെന്ന പരിഹാസവുമായി മുഹമ്മദ് റിയാസ്. കഴിഞ്ഞ 10 വർഷം എൽഡിഎഫ് ഫണ്ട് ശേഖരിച്ചതിനേൽ കൂടുതൽ ഏപ്രിൽ 10 മുതൽ മെയ് 4 വരെ യുഡിഎഫ് ശേഖരിക്കും. ഏപ്രിൽ 10 മുതൽ ഭരണപക്ഷത്തെ പോലെയാണ് യുഡിഎഫ് പെരുമാറി കൊണ്ടിരിക്കുന്നത്. അധികാരത്തിൽ വരുമെന്ന് പ്രതീതി സൃഷ്ടിച്ച ഫണ്ട് പിരിവാണ് ലക്ഷ്യം. 2021ലും അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ച് സർക്കാർ രൂപീകരണവും വകുപ്പ് വിഭജനവും ഉൾപ്പെടെ ചെയ്തിരുന്നു. അതുപോലെതന്നെയാണ് ഇത്തവണയും എന്ന പരിഹാസമാണ് മുഹമ്മദ് റിയാസ് നടത്തുന്നത്.
അതേസമയം എൽഡിഎഫ് അധികാാരത്തിൽ വരുമെന്നതിൽ സംശയമില്ല എന്നാണ് നേതാക്കൾ പറയുന്നത്. ഭൂരിപക്ഷ വോട്ടുകളുടെയോ ന്യൂനപക്ഷ വോട്ടുകളുടെയോ ഏകീകരണം ഒരു മുന്നണിക്കും ലഭിച്ചിട്ടില്ല. കോഴിക്കോട് മലബാർ മേഖലയിൽ സീറ്റ് നഷ്ടം ഉണ്ടാകില്ല എന്ന മുഹമ്മദ് റിയാസ് ആവർത്തിച്ചു.
