ആലപ്പുഴ : ആലപ്പുഴയിലും വോട്ടിന് നോട്ട് ആരോപണം. കുട്ടനാട്ടിലെ UDF സ്ഥാനാർഥിക്കെതിരെ പരാതി നൽകി CPIM ഏരിയ കമ്മിറ്റിയും ഇടതു സ്ഥാനാർത്ഥിയും. LDF ഇലക്ഷൻ കമ്മറ്റി ചീഫ് ഇലക്ഷൻ ഓഫീസർക്ക് ആണ് പരാതി നൽകി. പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകി എന്നും പരാതി.
UDF സ്ഥാനാർത്ഥി റെജി ചെറിയാനെതിരെ നേരത്തെ പെയ്മെന്റ് സീറ്റ് ആരോപണവും ഉയർന്നിരുന്നു. കോൺഗ്രസ് വിമത സ്ഥാനാർഥി സജി ജോസഫിനെ പിന്തിരിപ്പിച്ചത് പണം കൊടുത്ത് എന്ന ആരോപണവും തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നിരുന്നു.
ഇടനില നിന്ന രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും പണം വാങ്ങിയെന്ന ആരോപണമാണ് തോമസ് കെ തോമസ് ഉന്നയിക്കുന്നത്.
കുട്ടനാട്ടിൽ വോട്ടിനു നോട്ട് ആരോപണം; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി സിപിഎം
