തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണതുടർച്ചയ്ക്ക് സാധ്യതയുണ്ടെന്ന സൂചനകളോടെ ഇൻ്റലിജൻസ് ഏജൻസികളുടെ രഹസ്യ വിലയിരുത്തൽ റിപ്പോർട്ട്. രഹസ്യസ്വഭാവം നിലനിർത്തുന്നതിനാൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് കേന്ദ്രമോ സംസ്ഥാന ഇൻ്റലിജൻസോ ആണെന്ന് വ്യക്തമല്ല.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാതല കണക്കെടുപ്പോടുകൂടിയ എക്സിറ്റ് പോൾ രൂപത്തിലാണ് റിപ്പോർട്ട് ഭരണനേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. റിപ്പോർട്ടുപ്രകാരം സംസ്ഥാനത്ത് എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കം ലഭിക്കുന്നതായി വിലയിരുത്തുന്നു.
ജില്ലകളിലെ പ്രവചനം പ്രകാരം:
കാസർഗോഡ്: എൽ.ഡി.എഫ് 3, യു.ഡി.എഫ് 2
കണ്ണൂർ: എൽ.ഡി.എഫ് 6, യു.ഡി.എഫ് 1 (കടുത്ത മത്സരം 4)
വയനാട്: എൽ.ഡി.എഫ് 1, യു.ഡി.എഫ് 2
കോഴിക്കോട്: എൽ.ഡി.എഫ് 8, യു.ഡി.എഫ് 5 (കടുത്ത മത്സരം 1)
മലപ്പുറം: എൽ.ഡി.എഫ് 3, യു.ഡി.എഫ് 9 (കടുത്ത മത്സരം 4)
പാലക്കാട്: എൽ.ഡി.എഫ് 9, യു.ഡി.എഫ് 2 (കടുത്ത മത്സരം 1)
തൃശ്ശൂർ: എൽ.ഡി.എഫ് 8, യു.ഡി.എഫ് 2 (കടുത്ത മത്സരം 3)
എറണാകുളം: എൽ.ഡി.എഫ് 3, യു.ഡി.എഫ് 8 (കടുത്ത മത്സരം 3)
ഇടുക്കി: എൽ.ഡി.എഫ് 3, യു.ഡി.എഫ് 2 – കോട്ടയം: എൽ.ഡി.എഫ് 4, യു.ഡി.എഫ് 3 (കടുത്ത മത്സരം 2)
ആലപ്പുഴ: എൽ.ഡി.എഫ് 6, യു.ഡി.എഫ് 3
പത്തനംതിട്ട: എൽ.ഡി.എഫ് 3, യു.ഡി.എഫ് 1 (കടുത്ത മത്സരം 1)
കൊല്ലം: എൽ.ഡി.എഫ് 6, യു.ഡി.എഫ് 3 (കടുത്ത മത്സരം 2)
തിരുവനന്തപുരം: എൽ.ഡി.എഫ് 8, യു.ഡി.എഫ് 2 (കടുത്ത മത്സരം 3)
ഇതനുസരിച്ച് എൽ.ഡി.എഫിന് ഉറപ്പായ സീറ്റുകൾ 71 ആണെന്നും യു.ഡി.എഫിന് 45 സീറ്റുകൾ ലഭിക്കുമെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 24 മണ്ഡലങ്ങളിൽ കടുത്ത മത്സരം നിലനിൽക്കുന്നതായി വിലയിരുത്തുന്നു. അവയിൽ 12 മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് മുൻതൂക്കം ഉണ്ടെന്നാണ് സൂചന. ഇതോടെ എൽ.ഡി.എഫിന്റെ സീറ്റുകൾ 83 വരെ എത്താനിടയുണ്ടെന്നാണ് കണക്ക്. ശേഷിക്കുന്ന 12 കടുത്ത മണ്ഡലങ്ങളിൽ രണ്ടിടങ്ങളിൽ ബി.ജെ.പി.യും ശക്തമായ മത്സരത്തിലാണ്. ഓരോ മണ്ഡലവും പ്രത്യേകം വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിവരം

