കോഴിക്കോട് 40.50 ഗ്രാം എം.ഡി.എം.എ യുമായി 53-കാരൻ പിടിയിൽ. രാമനാട്ടുകര ലോഡ്കോജിൽ നിന്നാണ് നൈനാം വളപ്പിൽ സ്വദേശി പള്ളിക്കണ്ടി സൗദാ മൻസിലിൽ ഷാഹുൽ ഹമീദിനെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്.
, പ്രതി താമസിക്കുന്ന റൂമിൽ പരിശോധന നടത്തിയതിൽ എം.ഡി.എം.എ വിൽപ്പന നടത്തി ലഭിച്ച 1,52,300/-രൂപയും ലഭിചു.
ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ മൊത്തമായി വാങ്ങികൊണ്ടുവന്ന് രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. വിഷു ആഘോഷം ലക്ഷ്യം വെച്ച് കൊണ്ടുവന്ന എം.ഡി.എം.എ ലോഡ്ജിൽ വെച്ച് ചെറിയ പാക്കറ്റുകളാക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട് എം.ഡി.എം.എ യുമായി 53-കാരൻ പിടിയിൽ
