വളരെ ആത്മവിശ്വാസമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ഈ ഇലക്ഷൻ വഴി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളുടെ പ്രതികരണം കണ്ടിട്ട് നല്ല ആത്മവിശ്വാസം ഉണ്ട്. കേരള ചരിത്രത്തിലെ നിർണായകമായ ഇലക്ഷൻ ആയി മാറും.
നേമത്തെ വോട്ടർമാർക്ക് പണം കൊടുത്ത വിവാദം
“ശിവൻകുട്ടി പറയുന്നത് വിഡ്ഢിത്തരം. പറയുന്ന ആൾക്കാർ പറയട്ടെ. തെളിവുണ്ടെങ്കിൽ പോലീസിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും പറയട്ടെ. ഇതിനു മറുപടി പറയാനോ സംസാരിക്കാനോ താല്പര്യം ഇല്ല. ഞങ്ങൾ ആരെയും അറ്റാക്ക് ചെയ്യാൻ ഇല്ല .”
പോളിംഗ് ശതമാനത്തിലെ വർദ്ധനവ്
“ഭരണ വിരുദ്ധ വികാരമാണ് കാണിക്കുന്നത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നത് തന്നെയാണ് കാണുന്നത്. ഭരണ മാറ്റമല്ല ഭരണശൈലിയിലും മാറ്റം വരും. അഴിമതി രഹിത ഭരണമാണ് മാറ്റം. ഞാനൊരു രാഷ്ട്രീയ വിദ്വാൻ അല്ല. ഇതൊരു നിർണായകമായ ഇലക്ഷൻ ആണ്”
നേമത്ത് ക്രോസ് വോട്ടിംഗ് ആരോപണം
“ഇതെല്ലാം ശിവൻകുട്ടിയോട് പോയി തന്നെ ചോദിക്കു.. എന്തിനാണ് എന്നോട് ചോദിക്കുന്നത്. ജനത്തിന്റെ കയ്യിലാണ് എല്ലാം. അത് മെയ് നാലിന് ജനം തീരുമാനിക്കും”.
എത്ര സീറ്റ് കിട്ടുമെന്ന ചോദ്യം
140 സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് മറുപടി .

