ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം നടപടി തുടങ്ങി; മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കും; മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ

AnilKumar BalaKrishnan

എല്ലാവരേയും വേദനിപ്പിച്ചു കൊണ്ട് നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഏറുകയാണ്. മൃതദ്ദേഹം ഇപ്പോൾ ചിക്കമംഗലൂരുവിലെ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടം നടപടി തുടങ്ങിയിട്ടുണ്ട്.

സമീപത്തെ കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണ ഊർജിതമാക്കിയിരുന്നില്ല എന്നാണ് ബന്ധുക്കൾ ഇപ്പോൾ ആരോപിക്കുന്നത്. ആദ്യദിവസം അന്വേഷണം നടത്തിയപ്പോൾ ഡ്രോൺ പരിശോധനയിൽ ഇപ്പോൾ മൃതദേഹം കണ്ടെത്തി സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അന്ന് അവിടെ യാതൊന്നും കണ്ടിരുന്നില്ല. ഇപ്പോൾ അവിടെ മൃതദേഹം കണ്ടെത്തിയതിൽ സംശയവും വർദ്ധിപ്പിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാം എന്ന സംശയത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ .

കേരളത്തിൽ നിന്ന് പോയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയ്ക്കകത്തേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ് കോട്ടം നടപടികൾ പുരോഗമിക്കുന്നത്. എല്ലാം സുതാര്യമാക്കുന്നതിൻ്റെ ഭാഗമായാണിത്. പോസ്റ്റ്മോർട്ടം പോസ്റ്റ്മോർട്ടത്തിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം കണ്ടെത്താനാകൂ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article