ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

AnilKumar BalaKrishnan

നാലുദിവസം നീണ്ടുനിന്ന ശ്രമം വിഫലമായി. ഒടുവിൽ ശ്രീനന്ദ എന്ന 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുകളിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ശ്രമകരമായ ദൗത്യമാണ്.

നാലുദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്. പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് തെരച്ചിൽ നടത്തിയത്

കുട്ടിയെ കണ്ടെത്താൻ ആകും എന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സംഘം ഇവിടെ തന്നെ തുടർന്നിരുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article