കണ്ണൂർ മട്ടന്നൂരിൽ, ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.
കാര സ്വദേശിയായ വിജയൻ (70)ആണ് മരിച്ചത്. കാരയിലെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ സദ്യ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച 500-ൽ അധികം ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെതുടർന്ന് കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ആരോഗ്യവകുപ്പ് ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
കണ്ണൂരിൽ ഭക്ഷ്യവിഷബാധ; ഒരു മരണം
