കണ്ണൂരിൽ വോട്ടെടുപ്പിന് പിന്നാലെ വ്യാപക സംഘർഷം. വിവിധ ഇടങ്ങളിൽ യുഡിഎഫ്,സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പയ്യന്നൂരിൽ വി കുഞ്ഞി കൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച് വീടിന് നേരെ അതിക്രമം.മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു.മട്ടന്നൂരും, തളിപ്പറമ്പിലും എൻഡിഎ ബൂത്ത് ഏജന്റ് മാരെ സിപിഎം ആക്രമിച്ചതായി പരാതി.കോൺഗ്രസ് പ്രവർത്തകന്റെ അക്രമത്തിൽ വയറിന് കുത്തേറ്റ സിപിഎം പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
